
RADIO LUCA | റേഡിയോ ലൂക്ക
By Luca Magazine
ലൂക്ക ഓൺലൈനിൽ വായിക്കാൻ luca.co.in/ സന്ദർശിക്കുക

RADIO LUCA | റേഡിയോ ലൂക്കMar 11, 2022

പ്ലാസ്റ്റിക്ക് കുപ്പി മനസ്സ് തുറക്കുന്നു...
ഡോ. ലിസ ശ്രീജിത്ത്, പി കെ സജിത്ത് എന്നിവർ 2016 ജൂലൈ ലക്കം യുറീക്കയിലെഴുതിയ കുറിപ്പ്
അവതരണം : വൈ.കെ. അജിത കമാരി
https://luca.co.in/plastic-bottle-story/

കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം
കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ
https://luca.co.in/plastic-pollution-solution/

പരിസരദിന സന്ദേശം

നിർമ്മിത ബുദ്ധി : എന്തിനുമുള്ള ഒറ്റമൂലിയാകുമോ ?

സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം - ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

1. മാനത്ത് നോക്കുമ്പോൾ - LUCA ABC Course

ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും - ഡോ.ബിനുജ വർമ്മ
ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ...ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം

ജനിതക വിളകളുടെ ഭാവിയെന്താണ്? Future of GM Crops
ജനിതക വിളകളുടെ ഭാവിയെന്താണ്? Future of GM Crops
ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ
ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു...ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.
കാണുകയും പ്രചരിപ്പിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ
What is the future of GM crops
Luca initiates a debate on the future of research and field application of GM crops. The debate is joined by Dr K K Narayanan renowned researcher and Rajesh krishna who has been campaigning for a GM free India. The debate is led by Dr K P Aravindan

തക്കുടു വരും, വരാതിരിക്കില്ല - തക്കുടു 33
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. അവസാനത്തെ അധ്യായം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം : https://luca.co.in/thakkudu-33/

സ്വപ്നത്തിൽ എന്തിന് പിശുക്ക് ? - തക്കുടു 32
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിയൊന്നാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം.. https://luca.co.in/thakkudu-32/

തക്കുടുവിന്റെ ലോകം - തക്കുടു 31
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിയൊന്നാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-31/

മാനത്തൊരു സ്റ്റേഡിയം - തക്കുടു 30
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പതാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം : https://luca.co.in/thakkudu-30/

തക്കുടൂ, നിങ്ങക്കെന്താ പണി ? - തക്കുടു 29
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയൊമ്പതാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-29/

മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം - തക്കുടു 28
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയെട്ടാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം : https://luca.co.in/thakkudu-28/

വെള്ള്യാംകല്ലിലേക്ക് ഒരിക്കല്‍ക്കൂടി - തക്കുടു 27
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയേഴാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
തക്കുടു കേൾക്കാം: https://luca.co.in/thakkudu-27/

ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ഡോ.ടി.എസ്.അനീഷ്
കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു. റേഡിയോ ലൂക്കയിൽ കേൾക്കാം.

കെ റെയിലും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും - ഭാഗം 1 - ടി.കെ.ദേവരാജൻ
കെ റെയിൽ ആണല്ലോ ഇപ്പൊൾ നമ്മുടെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത്. പൊതു ഗതാഗത സംവിധാനം എന്ന നിലയിൽ തുടങ്ങി കേരള മോഡലിന്റെ പുതിയ കാലത്തെ തുടർച്ച എന്ന നിലയിൽ വരെ ഈ പ്രോജക്ട് അനുകൂലിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു പദ്ധതിയാണ് കെ റെയിൽ. എന്നാൽ ഈ മാറ്റങ്ങൾ ഗുണപരമാവുമോ ?, ഗുണങ്ങൾ ആർക്കൊക്കെ ലഭിക്കും ?, എന്നെല്ലാം ഉള്ള ചില കാഴ്ചപ്പാടുകൾ നമ്മളോട് പങ്ക് വെക്കുകയാണ് ശ്രീ ടി.കെ. ദേവരാജൻ. ആദ്യ ഭാഗത്തെ സംഭാഷണം ഒരു ഗതാഗത മാർഗ്ഗം എന്ന നിലയിൽ നോക്കുമ്പോൾ കെ റെയിൽ ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ് എന്നതാണ്. ഈ സംഭാഷണം ഇപ്പൊൾ നടക്കുന്ന ചർച്ചകളെ മുന്നോട്ട് നയിക്കാൻ ഉതകുന്ന പലതും നമ്മുടെ മുന്നിൽ തുറന്നു വെക്കുന്നു. ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവർ ചർച്ച നയിക്കുന്നു.
കേൾക്കാം

തക്കുടുവിന്റെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം - തക്കുടു 26
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയാറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-26/

ഒരു ഇതിഹാസകാരി ജനിക്കുന്നു - തക്കുടു 25
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയഞ്ചാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

പ്രേംസാഗര്‍പുരി കത്തുന്നു - തക്കുടു 24
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-24/

ദീപു പരിപാടിയാകെ പൊളിക്കുന്നു - തക്കുടു 23
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-23/

യുദ്ധരംഗത്തേക്ക് - തക്കുടു 22
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിരണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം... https://luca.co.in/thakkudu-22/

മഹര്‍ഷിയുടെ പര്‍ണശാല - തക്കുടു 21
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തൊന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം... https://luca.co.in/thakkudu-21/

അരോമ ബേക്കറിയില്‍ ഒരു നാട്ടുകാരന്‍ - തക്കുടു 20
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരപപതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം - https://luca.co.in/thakkudu-20/

പറന്നുപോയ മോട്ടോര്‍സൈക്കിള്‍ - തക്കുടു 19
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പത്തൊമ്പതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
https://luca.co.in/thakkudu-19/

തക്കുടൂന്റെ യാത്രകള്‍ - തക്കുടു 18
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനെട്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം.. https://luca.co.in/thakkudu-18/

കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി | തക്കുടു 17
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനേഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-17

യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ് - തക്കുടു 16
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ -തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പതിനാറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

വെള്ള്യാം കല്ലിനോടു വിട - തക്കുടു 15
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിനഞ്ചാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ഉണ്ണിയേട്ടനെ നമ്മള്‍ കണ്ടെത്തും | തക്കുടു 14
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി - പതിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ഹാപ്പി ബര്‍ത്ത് ഡേ | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 13
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി - പതിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ഹാപ്പി ബര്‍ത്ത് ഡേ - തക്കുടു 13
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിമൂന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പന്ത്രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

പരിഷത്തിന്റെ 60 വർഷങ്ങൾ | കെ.കെ.കൃഷ്ണകുമാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സംബന്ധിച്ച് വജ്രജൂബിലി വർഷം ഒരു വിലയിരുത്തൽ വർഷം കൂടിയാണ്. കേരള സമൂഹത്തെ ശാസ്ത്രവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും നടത്തിയ ശ്രമങ്ങളെ അതിന്റെ പൂർണ്ണവ്യാപ്തിയിൽ നിഷ്കൃഷ്ഠമായി പരിശോധിക്കാനുള്ള അവസരമാണ്. ഏറ്റെടുത്ത വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സംഘടനയെയും പൊതുസമൂഹത്തെയും ആത്മവിശ്വാസംകൊണ്ടു നിറയ്ക്കാനും ഉത്സാഹഭരിതമാക്കാനും തീർച്ചയായും ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന് കഴിയും... പരിഷത്തിനെ ജനകീയശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.കെ.കൃഷ്ണകുമാർ സംസാരിക്കുന്നു...

പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിനൊന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-11/

ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പത്താം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ
മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി - പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തെ സാഹിത്യ വിമർശനവുമായി കൂട്ടിയിണക്കി സമഗ്രമായ പഠനം നടത്തിയ വ്യക്തിയാണ് ജി. മധുസൂദനൻ. ഇപ്പോൾ കാലാവസ്ഥാ മാറ്റം എന്ന വിഷയവും അതിന്റെ രാഷ്ട്രീയവും സംബന്ധിച്ച് കഴിഞ്ഞ ആറ് വർഷമായി താൻ നടത്തിയ അന്വേഷണമാണ് ഈ പുസ്തകം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. തന്റെ മനസ്സിൽ ഉയർന്നു വന്ന നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ അന്വേഷണം. ഈ അന്വേഷണത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലം കൂടി അദ്ദേഹം വിവരിക്കുന്നുണ്ട്. പരിസ്ഥിതി വിനാശത്തെ സംബന്ധിച്ച പഠനങ്ങൾ ഉൽപ്പാദന മാതൃകകളെ കുറിച്ചുള്ള വിമർശനം ഉയർത്തേണ്ടത് പ്രധാനമാകുന്നതെങ്ങനെ ? പരിധിയില്ലാത്ത വളർച്ച പരിമിതമായ വിഭവങ്ങളെ ആശ്രയിച്ച് നേടാനാവും എന്ന വാദങ്ങൾ എത്രത്തോളം ശരിയാണ് ?, കാലാവസ്ഥാ മാറ്റം ഗണ്യമായ നാശങ്ങൾ വിതക്കുന്ന ഈ കാലത്ത് പോലും എന്തുകൊണ്ടാണ് മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥ വിമർശിക്കപ്പെടാതെ മാറ്റി നിർത്തപ്പെടുന്നത്? ഉപഭോഗം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി കാഴ്ചപ്പാടുകൾക്ക് പരിമിതികൾ ഉണ്ടോ? ഇത്തരത്തിൽ നമുക്ക് എല്ലാവർക്കും ഉള്ള ചോദ്യങ്ങളിലേക്ക് ഒരു ആമുഖം കൂടിയാണീ ചർച്ച.

വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു. ഒമ്പതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

എപ്പിഡെമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി
കോവിഡ് മഹാമാരിയുടെ കാലത്ത് സംഭവിച്ച ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന് രോഗം സംബന്ധിച്ചുള്ള കണക്കുകൾ നേടിയ പൊതുശ്രദ്ധയാണ്. രോഗബാധിതർ എത്ര, മരണങ്ങൾ എത്ര, ഏത് പ്രായത്തിലുള്ളവരെ രോഗം ഗുരുതരമായി ബാധിക്കുന്നു, വിവിധ രാജ്യങ്ങളിലെ രോഗവ്യാപനനിരക്ക് എത്ര എന്നിങ്ങനെ പല കണക്കുകളും വലിയ രീതിയിൽ ചർച്ചാ വിഷയമായി. ലോക്ക്ഡൗൺ ചെയ്യുന്നതും തുറക്കുന്നതും എല്ലാം രോഗത്തിന്റെ നിലവിലുള്ള അവസ്ഥയെ അടിസ്ഥനപ്പെടുത്തിയായതുകൊണ്ട് ഈ ജനശ്രദ്ധ ഇന്നും രോഗത്തിന്റെ കണക്കുകളെ വിടാതെ പിന്തുടരുകയാണ്. ഇത്തരം ഒരു പശ്ചാത്തലത്തിൽ ആണ് എപ്പിഡമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആരോഗ്യരംഗത്ത് കൃത്യമായ വിവരശേഖരണം, അതിന്റെ വിലയിരുത്തൽ, അതിനെ അടിസ്ഥാനമാക്കിയുള്ള നയതീരുമാനങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.. വിവര വിശകലനങ്ങളുടെയും പ്രവചനങ്ങളുടെയും ഒരു വെള്ളപ്പാച്ചിൽ ആണു കൊറോണ കാലത്ത് നമ്മൾ കണ്ടത്. എന്നാൽ തീർത്തും പുതിയതും മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നതുമായ ഒരു രോഗത്തെ കൃത്യമായി പ്രവചിക്കാനുള്ള ശ്രമങ്ങൾ എത്രത്തോളം ഇന്നുള്ള രോഗവ്യാപന ശാസ്ത്രത്തിന്റെ അറിവുകളെ അടിസ്ഥാനമാക്കിയാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. വ്യത്യസ്ത രീതിയിലുള്ള വിവരങ്ങളുടെ കുത്തൊഴുക്കിൽ പെട്ടുപോകുന്ന സാധാരണക്കാരനു അവശ്യം അറിയേണ്ട ചില രോഗവ്യാപന ശാസ്ത്ര തത്വങ്ങൾ ഉണ്ട്. അവയെ കുറിച്ചും അവ വിശദമായി പറയുന്ന പുസ്തകത്തെ കുറിച്ചുമാണ് ഈ എപ്പിസോഡിലെ സംസാരം. ഡോ.രാമൻകുട്ടിയോടൊപ്പം ഡോ.ഡാലി ഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവരും സംസാരിക്കുന്നു.

ഇളനീരുകളുടെ ഘോഷയാത്ര | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 8
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എട്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-8/

കോവിഡ് പ്രതിരോധം: കേരളം പരാജയമല്ല -നാം ഇനി ചെയ്യേണ്ടത് ? - ഡോ.ടി.എസ്.അനീഷ്
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം കേരളം കോവിഡിനെ പ്രതിരോധിച്ച രീതി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിലവിലെ സാഹചര്യത്തിൽ നാം ചെയ്യേണ്ടതെന്താണ് ? ഡോ.ടി.എസ്.അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

ഇതൊരു ഡോള്‍ഫിനല്ലേ? | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 7
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ഏഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-7/

നത ഹുസൈന്റെ വിക്കിയാത്രകൾ
സ്വാതന്ത്ര്യം പോലെ സ്വതന്ത്രമായൊരു (Free as in freedom) വിജ്ഞാനകോശം എന്ന ആശയത്തിനുമേൽ, സൈബർ ലോകത്തെ അറിവിനെ ജനാധിപത്യവത്കരണത്തിനു വാതിലുകൾ തുറന്നിട വിക്കിപീഡിയ ഇരുപതാം വർഷം ആഘോഷിക്കുകയാണ്. ഈ മഹാമാരിക്കാലത്തും വിവരങ്ങൾ മാത്രമല്ല തെറ്റായ വിവരങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതും വിക്കിപീഡിയ ലക്ഷ്യമാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, ഏറ്റവും പുതുതലമുറ വിക്കി വഴി നടക്കുമോ? വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ ലൂക്ക പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നു.
2021 ലെ വിക്കിമീഡിയൻ ഓഫ് ദ ഇയർ, ഓണറബിൽ മെൻഷൻ അവാർഡ് ജേതാവാണ് നത ഹുസൈൻ. ഓപ്പൺ സോഴ്സ് സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്ത്രീകളിൽ മുന്നിൽ നിൽക്കുന്ന നതയ്ക്ക് 2020 ഇൽ റെഡ് ഹാറ്റിന്റെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അവാർഡും കിടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജുമായി നടത്തിയ ഗ്ലാം പ്രൊജെക്റ്റിനെ കുറിച്ചും അതിന്റെ തുടർച്ചയെ കുറിച്ചും താൻ വിക്കിയിൽ നടന്ന വഴികളെ കുറിച്ചും കൂടി ഡോ.നത ഹുസ്സൈൻ സംസാരിക്കുന്നു. ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ, ജി.സാജൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നു

ദില്‍ഷയ്ക്ക് ഒരു ഹോളോഗ്രാഫിക് ക്യാമറ വേണം | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 6
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ആറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
വായിക്കാം https://luca.co.in/thakkudu-6/

മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 5
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നാലാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-5/

തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 4
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നാലാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-4/

അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 3
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ മൂന്നാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-3/

ഇന്നു ഞാനാണ് ഹീറോ |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 2
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ രണ്ടാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

നിങ്ങള്‍ തക്കുടൂനെ കണ്ടിട്ടുണ്ടോ? |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 1
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

മൂങ്ങ രാജ്യത്തെ കട്ടപ്പ - മീൻ കൂമൻ - അഭിലാഷ് രവീന്ദ്രൻ
രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.
ലേഖനത്തിനും ഫോട്ടോകൾക്കും ലൂക്ക പോസ്റ്റ് സന്ദർശിക്കുക : https://luca.co.in/brown-fish-owl

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? - ഡോ.ടി.എസ്.അനീഷ്
കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

രാജവെമ്പാല - കാട്, ക്യാമറ, കഥ - അഭിലാഷ് രവീന്ദ്രൻ
ഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥ പംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം.

ജ്ഞാനസമൂഹത്തിന്റെ ബോധനമാധ്യമം - ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും - RADIO LUCA
ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ട് ജില്ലാ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ വലിയ ചർച്ചക്ക് വഴിവെക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ഈ വിഷയത്തിൽ ഒരു ചർച്ചക്ക് റേഡിയോ ലൂക്ക തയ്യാറാവുന്നത്. ചർച്ചയിൽ നമ്മോടൊപ്പം ദീർഘകാലം പരിഷത്തിന്റെ സഹയാത്രികരായ വി വിനോദ്, സി എം മുരളീധരൻ എന്നിവർ ചേരുന്നു. ബോധനമാധ്യമം എന്ത് എന്ന ചർച്ച എന്തുകൊണ്ട് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള കേവലമായ ഒരു തർക്കാമായി ചുരുക്കിക്കൂടാ എന്ന് വാദിക്കുകയാണ് ഇവർ. ഇന്ന് നിലവിലുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഒരു ജ്ഞാനസമൂഹ സൃഷ്ടി എന്ന നവകേരള ആശയത്തോട് ചേർന്ന് നിൽക്കുന്നുണ്ടോ? ജീവിതവിജയത്തിനു ഇംഗ്ലീഷ് വേണം എന്ന വാദത്തിന്റെ വസ്തുതകൾ എന്തൊക്കെ എന്നതും ഈ ചർച്ചയുടെ വിഷയമാവുന്നു. ജ്ഞാന സമൂഹത്തിലെ ഭാഷ എന്ന വസ്തുതയെ മുന്നിർത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുടെ ചരിത്ര പശ്ചാത്തലം, ഒരു ജ്ഞാന സമൂഹത്തിന്റെ ഭാഷാ നയം എന്നിവയെല്ലാം ഈ സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളെ ശരിയായ ദിശയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണു ഈ എപ്പിസോഡിലെ സംഭാഷണങ്ങൾ.

സൈരന്ധ്രി നത്തും കൂട്ടുകാരും - അഭിലാഷ് രവീന്ദ്രൻ
സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് - കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം. പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.
ലേഖനത്തിനും ഫോട്ടോകൾക്കും ലൂക്ക പോസ്റ്റ് സന്ദർശിക്കുക : https://luca.co.in/oriental-scops-owl-and-other-owls/

അശാന്തമാകുന്ന കേരളത്തിന്റെ തീരദേശം - ജോസഫ് വിജയൻ
ഏതാണ്ട് 590 കിലോമീറ്റർ തീരപ്രദേശം ഉള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും തീരമേഖല നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ ശ്രദ്ധ ക്ഷണിക്കലിന്റെ തുടക്കമാണ് ശ്രീ ജോസഫ് വിജയനുമായുള്ള സംഭാഷണം കൊണ്ട് ഇത്തവണത്തെ പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ദീർഘ നാളായുള്ള സാമൂഹ്യ പ്രവർത്തന പരിചയം ഇത്തരം വിഷയങ്ങളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ പ്രസക്തമായ ചില കാര്യങ്ങൾ മുന്നോട്ട് വെക്കുന്നു.

ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം - ഡോ. സി. ജോര്‍ജ് തോമസ്
ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപനപ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? - സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്കാം

ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ ശ്രദ്ധീക്കേണ്ട കാര്യങ്ങൾ - ഡോ.ടി.എസ്.അനീഷ്
കോവിഡിന്റെ രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനായുള്ള ഈ ലോക്ക്ഡൗണിൽ നാം വീട്ടിനകത്തിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ് വിശദമാക്കുന്നു...

കോവിഡ് വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? - ഡോ.ടി.എസ്.അനീഷ്
കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യമെന്താണ് ? , വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? ലളിതമായി വാക്സിന്റെ ശാസ്ത്രം വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ്. കേൾക്കാം

അതിവേഗ റെയിലും കേരളത്തിന്റെ ഗതാതഗതനയവും - ഡോ.ആർ.വി.ജി.മേനോൻ
കെ റയിൽ പദ്ധതി വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഈ പദ്ധതിക്ക് വേണ്ട വായ്പ സമാഹരിക്കാൻ നീതി ആയോഗിന്റെ അനുമതിയും ലഭിച്ചിരിക്കുന്നു. ഈ പദ്ധതി കേരളത്തിന് അനുയോജ്യമാണോ? നിലനിൽക്കുന്ന റയിൽവേ സംവിധാനം മെച്ചപ്പെടുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ ? ഈ പദ്ധതിക്കുള്ള സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണ് ? ഇപ്പോൾ നിർദേശിക്കപ്പെട്ട സ്റ്റാൻഡേർഡ് ഗേജ് ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കില്ലേ? എന്താണ് ബദൽ സാദ്ധ്യതകൾ ?
ഡോ ആർ വി ജി മേനോൻ സംസാരിക്കുന്നു..റേഡിയോ ലൂക്കയിലെ പോഡ്കാസ്റ്റ് കേൾക്കൂ

കോവിഡ് വാക്സിനുകളും ബൗദ്ധിക സ്വത്തവകാശവും - ഡോ.ബി.ഇക്ബാൽ
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണു നമ്മൾ. ഈ മഹാമാരിയിൽ നിന്ന് വിടുതൽ നേടാൻ വാക്സിനുകളിലാണു ലോകം പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ ലോകമെമ്പാടും വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണു നമ്മൾ. വാക്സിൻ ഉൽപ്പാദനം സാർവത്രികമാക്കുന്നതിനു വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ഒരു തടസ്സമായി മാറുമോ എന്ന ചോദ്യമാണു ഈ പോഡ്കാസ്റ്റിൽ നമ്മൾ വിഷയമാക്കുന്നത്. ഈ വിഷയത്തിൽ നമ്മളോട് സംസാരിക്കുന്നത് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ ബി ഇക്ബാൽ ആണു. വികസ്വര രാജ്യങ്ങളിലെ വാക്സിൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വാക്സിൻ നിർമാണ രംഗത്തെ നിർണായക ശക്തി എന്ന നിലയിൽ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒപ്പം ഇപ്പോഴുള്ള ആഭ്യന്തര വാക്സിൻ നയത്തിലെ പാളിച്ചകളെ എന്തുകൊണ്ട് തിരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കോവിഡ് വാക്സിൻ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വാക്സിൻ സാർവദേശീയതയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു ഈ ചർച്ച.

രാജാവേ, നിങ്ങളാണ് തെറ്റുകാരൻ - കവിത
സന്തോഷ് ശേംഡ്കർ
പരിഭാഷ - ജയ് സോമനാഥൻ വി.കെ , ചിത്രങ്ങള് : ശ്രീജ പള്ളം (ഫേസ്ബുക്കില് പങ്കിടുന്ന Visage of corona days ചിത്രപരമ്പരയില് നിന്നും)
ലൂക്കയിൽ വായിക്കാം- കവിത
https://luca.co.in/poem-santhosh/

കോവിഡിനെതിരെ പടുത്തുയർത്തേണ്ട സാമൂഹിക പ്രതിരോധം | ഡോ.ടി.എസ്.അനീഷ്
വരും ദിനങ്ങൾ നിർണ്ണായകമാണ്.ഒറ്റമനസ്സോടെ ഒന്നിച്ചു നിന്നാലെ നമുക്ക് മഹാമാരിയെ ചെറുക്കാൻ സാധിക്കുകയുള്ളു..ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാതിരിക്കാൻ നാമെന്ത് ചെയ്യണം...ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

കോവിഡിന്റെ രണ്ടാംതരംഗം - നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ.ടി.എസ്.അനീഷ്
ഇനി എങ്ങനെയാണ് ഈ ദുരന്തത്തിൽ നിന്നും വ്യക്തിപരമായും സാമൂഹ്യമായും നമുക്ക് കരകയറുവാൻ സാധിക്കുക ? ഡോ.ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

എന്തുകൊണ്ട് വാക്സിൻ സൗജന്യവും സാർവത്രികവുമാകണം ? - നയവും രാഷ്ട്രീയവും | പ്രൊഫ.ആർ.രാംകുമാർ
ഇന്ത്യയുടെ കോവിഡ് വാക്സിൻ പോളിസി വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണു. 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാന സർക്കാരുകൾ കൂടിയ വിലക്ക് വാക്സിൻ സ്വന്തം നിലക്ക് വാങ്ങി വിതരണം ചെയ്യണം എന്ന നിർദ്ദേശവും വന്നിരുന്നു. ഈ വാക്സിൻ നയത്തിന്റെ പാളിച്ചകൾ എന്തെല്ലാമാണു എന്ന് വിശകലനം ചെയ്യുകയാണു ഈ പോഡ്കാസ്റ്റ്. സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ ഒരു അവകാശമാവുന്നത് എങ്ങനെയെന്ന് വസ്തുതകളും കണക്കുകളും നിരത്തി നമ്മളോട് വിശദീകരിക്കുന്നത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസറും കേരള പ്ലാനിങ് ബോർഡ് അംഗവുമായ പ്രൊഫ.രാംകുമാർ ആണ്. വാക്സിൻ വിതരണത്തെ സംബന്ധിച്ച തർക്കങ്ങൾ, വാക്സിൻ നയത്തിലെ പോരായ്മകൾ ഇവയെ കുറിച്ച് വിശദമായി സംസാരിക്കുന്ന ഈ ചർച്ച കോവിഡിന്റെ രണ്ടാം തരംഗം നാശം വിതക്കുന്ന ഈ സമയത്ത് തീർച്ചയായും കേട്ടിരിക്കേണ്ട ഒന്നാണ്. വില നിർണയം മാർക്കറ്റിലെ മൽസരത്തിനു വിട്ടുകൊടുക്കണം തുടങ്ങിയ ഒറ്റനോട്ടത്തിൽ ശരിയാണോ എന്ന് പലർക്കും തോന്നാവുന്ന വാദങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഈ ചർച്ച മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ കാലിക പ്രസക്തമാണ് - കോവിഡ് വാക്സിന്റെ വിഷയത്തിൽ മാത്രമല്ല , പൊതുജനരോഗ്യ നയത്തെ കുറിച്ചുള്ള വിശകലനത്തിലും.

ജീവിതശൈലീരോഗങ്ങളും കേരളവും - ഡോ.കെ.ആർ.തങ്കപ്പൻ
കേരളം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങൾ. ജീവിതശൈലീരോഗങ്ങൾ എൺപത് ശതമാനവും തടയാനാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് നിലവിൽ കേന്ദ്ര കേരള സർവകലാശാലയിലെ പൊതുജനാരോഗ്യവിഭാഗം പ്രൊഫസറായ ഡോ.കെ.ആർ.തങ്കപ്പൻ സംസാരിക്കുന്നു.

Manual Scavenging - ഇന്ത്യയിൽ
മാനുവൽ സ്കാവഞ്ചിങിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകൾ ആണ്. എന്നാൽ ഇതിനെതിരെയുള്ള ചർച്ചകളിൽ പലപ്പോഴും അവരുടെ പ്രശ്നങ്ങൾക്ക് ലഭിക്കുന്നത് പരിമിതമായ ചർച്ചാപരിസരം മാത്രമാണ്. ലിംഗനീതിയുടെ വിഷയത്തിൽ ഏറെ മുന്നോട്ട് പോകേണ്ട ഒരു സമൂഹത്തിൽ ഇത്തരം ഒരു തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീയുടേത് ജാതീയവും, സാമൂഹ്യവും, തൊഴിൽപരവും - അതിലെല്ലാം ഉപരി ലിംഗപരവുമായ പിന്നോക്കാവസ്ഥയുടെ കൂടിച്ചേരലാണ്. ഇതിനെ നിർമാർജനം ചെയ്യാനുള്ള നയപരിപാടികൾ പലതും കൃത്യമായ കണക്കെടുക്കലുകൾ മുതൽ നടപ്പാക്കാനുള്ള ഉത്സാഹമില്ലായ്മ അടക്കമുള്ള പ്രശ്നങ്ങളെ നേരിടുന്നു. കേരളവും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലം കൂടി ചർച്ച ചെയ്യപ്പെടുന്നുണ്ട് ഈ സംഭാഷണത്തിൽ. സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ വിഷയത്തിൽ പരാമർശിക്കപ്പെടേണ്ട ഒന്നാണു. ഇരുപത്തൊന്നാം നൂറ്റാണ്ട് രണ്ട് ദശകം പിന്നിടുമ്പോൾ, ജാതിയുടെയും മതത്തിന്റെയും വരേണ്യമായ ആഖ്യാനങ്ങൾ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളെ പിടിമുറുക്കാൻ ശ്രമിക്കുന്ന കാലത്ത് ഹീനമായ ഈ തൊഴിൽ തുടച്ചു നീക്കുക എന്ന ആവശ്യം ഏറെ പ്രസക്തി അർഹിക്കുന്നു. ഒപ്പം ഈ ചർച്ച മുന്നോട്ട് വെക്കുന്ന ചില വിഷയങ്ങളുടെ ആഴത്തിലുള്ള ചർച്ചയും ഏറെ പ്രസക്തമാവുന്നു.
ചർച്ചയിൽ വി.ആർ.രാമനൊപ്പം ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവർ പങ്കെടുക്കുന്നു.
അനുബന്ധവായനകൾക്കും, വീഡിയോകൾക്കും https://www.wateraidindia.in/sanitation-workers-a-repository
വെള്ളിമൂങ്ങ - Barn owl - പക്ഷിലോകത്തെ അധോലോകക്കാർ | അഭിലാഷ് രവീന്ദ്രൻ
നാട്ടിലെ എലികളെ മുഴുവൻ തുരത്തുന്നതിൻ്റെ ക്വട്ടേഷൻ മുഴുവനായി പൂച്ചക്ക് ഏൽപിച്ചു കൊടുക്കുന്നത് ശരിയല്ല. നമ്മളാരും കാണാതെ, അറിയാതെ കാണാമറയത്ത് മറഞ്ഞിരുന്ന് പോരാടുന്ന ഈയധോലോക നായകനും ആ ക്രെഡിറ്റ് ഒരൽപം കൊടുക്കുക തന്നെ വേണം. അന്ധവിശ്വാസങ്ങളുടെ കാര്യത്തിലായാലും തനതായ ഒട്ടനവധി സവിശേഷതകളാലും പക്ഷി ലോകത്തെ പ്രസിദ്ധരായ അധോലോക കുടുംബം തന്നെയാണ് നമ്മുടെ ചുള്ളൻ വെള്ളി മൂങ്ങകൾ.
പക്ഷിലോകത്തെ അധോലോക്കാരായ മൂങ്ങകളെയും രാച്ചുക്കുകളെക്കുറിച്ചും അഭിലാഷ് രവീന്ദ്രൻ അവതരിപ്പിക്കുന്ന പംക്തി. ചിത്രങ്ങൾക്കും എഴുത്തിനും ലൂക്ക സന്ദർശിക്കാം.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭാവികേരളവും - ഡോ.ജോയ് ഇളമൺ
നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിലെത്തിക്കഴിഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ കാഴ്‌ചപ്പാടുകളും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ളത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷമാണ് ഇത്. ജനകീയാസൂത്രണം വന്നശേഷം ജനിച്ചവരും ജനപ്രതിനിധികളായി വന്നുവെന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. വികസനരംഗത്ത് കേരളം ഒരുഘട്ടം പിന്നിട്ടു. ഒട്ടേറെ നേട്ടം കൈവരിച്ചു. ഈ നേട്ടങ്ങൾക്കൊപ്പം ന്യൂനതകൾകൂടി കണ്ടെത്തണം. അവകൂടി ഉൾക്കൊണ്ട് പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങണം. പുത്തൻ നഗരങ്ങളും പുത്തൻ ഗ്രാമങ്ങളുമാണ് നമുക്കു മുമ്പിൽ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായ കില ഡയറക്ടർ ഡോ. ജോയ് ഇളമണുമായി ഡോ. ഡാലിഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ സംസാരിക്കുന്നു.

അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത - ഭാഗം 2
പോഡ്കാസ്റ്റിന്റെ രണ്ടാംഭാഗം
അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ. ഇന്ത്യ പോലെ അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്തെ ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു കേസാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്. ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും മാത്രമല്ല പൊതുസമൂഹം മൊത്തമായി ഈ വിഷയം അറിയേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതക്കുവേണ്ടി നടത്തുന്ന സമരങ്ങളും സംരംഭങ്ങളും പ്രസിദ്ധീകരണലോകത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എങ്കിലും പ്രസാധകഭീമന്മാർക്കെതിരെ പൊരുതിക്കൊണ്ട് ഗവേഷണലഭ്യത പൂർണമായും സ്വതന്ത്രമായി ലഭിക്കുന്നതിന് ഇനിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു പോകേണ്ടതുണ്ട്.
രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നു.
ലൂക്കയിൽ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങൾ
ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍
അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്നലഭ്യത -ഭാഗം 1
പോഡ്കാസ്റ്റിന്റെ ഒന്നാംഭാഗം
അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ. ഇന്ത്യ പോലെ അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്തെ ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു കേസാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്. ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും മാത്രമല്ല പൊതുസമൂഹം മൊത്തമായി ഈ വിഷയം അറിയേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതക്കുവേണ്ടി നടത്തുന്ന സമരങ്ങളും സംരംഭങ്ങളും പ്രസിദ്ധീകരണലോകത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എങ്കിലും പ്രസാധകഭീമന്മാർക്കെതിരെ പൊരുതിക്കൊണ്ട് ഗവേഷണലഭ്യത പൂർണമായും സ്വതന്ത്രമായി ലഭിക്കുന്നതിന് ഇനിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു പോകേണ്ടതുണ്ട്.
രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നു.
ലൂക്കയിൽ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങൾ
ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയുംസ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം
ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍

ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും | ഡോ.ജോർജ്ജ് തോമസ്
ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് നാം നേരിടുന്ന പ്രതിസന്ധി ? പരിഹാരം ജൈവകൃഷിയല്ല, എന്തുകൊണ്ട് ? കേരള കാർഷികസർവകലാശാല അഗ്രോണമി വിഭാഗം തലവനായിരുന്ന ഡോ.ജോർജ്ജ് തോമസുമായി ജി,സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം

കോവിഡ്കാലത്തെ വിജ്ഞാനോത്സവം
വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.
ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ്. വിജ്ഞാനോത്സവത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തലിനു കുട്ടികളെ പ്രാപ്തമാക്കുന്നവയാണ്. കോവിഡ് കാലം പുറം ലോകവുമായുള്ള നമ്മുടെ സമ്പർക്കം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അറിവിന്റെ, അരറിവ് നിർമാണത്തിന്റെ പ്രത്യേകത എന്തെന്നാൽ ഈ വിലക്കുകൾ ബാധിക്കാതെ തന്നെ അവ ചെയ്യാം എന്നതാണ്. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നമുക്ക് ഇതിലേക്ക് കൂടുതൽ ഉൾക്കാഴ്ച നൽകും.
വിജ്ഞാനോത്സവം വെബ്സൈറ്റ് : https://edu.kssp.in/
വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വി.വിനോദ്, പ്രൊഫ. കെ.പാപ്പൂട്ടി, ഡോ.സി. രാമകൃഷ്ണൻ, ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ സംസാരിക്കുന്നു. ഈ വർഷത്തെ വിജ്ഞാനോത്സവഗാനവും കേൾക്കാം.
വിജ്ഞാനോത്സവഗാനം - രചന: എം.എസ് മോഹനൻ, സംഗീതം: കോട്ടയ്ക്കൽ മുരളി പാടിയത്: ഗൗതം കൃഷ്ണ, പ്രണവ് എം രമേഷ്, നവനീത കീബോർഡ് പ്രോഗ്രാമിംഗ്: ബിനു നിലമ്പൂർ റിഥം: ബൈജു രവീന്ദ്രൻ റിക്കാർഡിംഗ്: എക്സ്ട്രീം ഡിജിറ്റൽ അങ്ങാടിപ്പുറം മിക്സിംഗ്: സൈജു രവീന്ദ്രൻ

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം
ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ? , എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ (റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട്) ഡോ. അനീഷ് ടി.എസ് ( കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം) എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.

കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?
കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ പരിപഹരിക്കാനുള്ള നടപടികൾ എന്തെല്ലാമാണ് ? പ്രൊഫ. ആർ. രാംകുമാറുമായി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) ജി. സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം

വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും സംസാരിക്കാനായി, വിജ്ഞാനോത്സവചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനുവേണ്ടി, വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വിനോദ് മാഷ് നമ്മുടെ കൂടെയുണ്ട്. മാഷോടൊപ്പം പ്രൊഫ. കെ.പാപ്പൂട്ടി, ഡോ. സി. രാമകൃഷ്ണൻ , ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവരും സംഭാഷണത്തിൽ പങ്കു ചേരുന്നു.

കാലാവസ്ഥാവ്യതിയാനം - കേരളത്തിന്റെ അനുഭവങ്ങൾ | Climate Change and Kerala
കാലാവസ്ഥാവ്യതിയാനം - കേരളത്തിന്റെ അനുഭവങ്ങൾ - സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു.
രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ കാലാവസ്ഥയും അതിന്റെ താളം മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു. ആദ്യം അതു അനുഭവിച്ചു തുടങ്ങിയത് കർഷകർ തന്നെയാണ്. വിത്തും മഴയും കൊയ്ത്തും മഞ്ഞും തമ്മിലുള്ള അകലവും അടുപ്പവും മാറുന്നതായി അവർ പറഞ്ഞുതുടങ്ങി. അതെ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങൾ കേരളക്കര അനുഭവിച്ചു തുടങ്ങിയത് കാർഷിക രംഗത്തു തന്നെയാണ്. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ പൊതുവെ കായ്‌ഫലം കുറഞ്ഞിരുന്ന തെങ്ങു പോലുള്ള വിളകൾ കൂടുതൽ കായ്‌ഫലം തരാൻ തുടങ്ങി. നെല്ല് പോലുള്ള സഹൃസ്വകാല വിളകൾ നേരത്തെ മൂപ്പെത്താൻ തുടങ്ങി . കുരുമുളക് പോലെ ഏലംപോലെയുള്ള അന്തരീക്ഷ ത്തിലും മണ്ണിലും ഈർപ്പം വേണ്ട വിളകൾക്കു രോഗങ്ങളും മറ്റു പ്രശ്നങ്ങളും കണ്ടുതുടങ്ങി . മലമ്പ്രദേശങ്ങളിൽ പൊതുവിൽ കാർഷിക ഉത്പാദനം കുറഞ്ഞുവന്നു.
രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകം മഴക്കുറവിന്റെയും വരൾച്ചയുടെയും പ്രശ്നങ്ങൾ ആണ് ഉയർത്തിയത്. അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായ വർധനവും ഭൂഗർഭ ജലവിതാനത്തിന്റെ താഴ്ചയും കാർഷിക ഉല്പാദനത്തെയും കുടിവെള്ള ലഭ്യതയെയും ബാധിച്ചു. കേരളത്തിനു ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളൊക്കെ സമുദ്രനിരപ്പ് ഉയരുന്നതിനെപ്പറ്റിയും തീര ദ്വീപ് വാസികളെപ്പറ്റിയും സാർവത്രികമായി ഉണ്ടാകാൻ പോകുന്ന ജല ദൗർലഭ്യത്തെക്കുറിച്ചും ആയിരുന്നു. എന്നാൽ 2018 ൽ രണ്ടു ഘട്ടങ്ങളിലായി മൺസൂൺ കാലത്തു പശ്ചിമഘട്ട സാനുക്കളിൽ പെയ്തിറങ്ങിയ അതിരൂക്ഷമായ മഴയിൽ മലചെരിവുകൾ അടർന്നുവീഴുകയും നദികളിൽ വെള്ളം പൊങ്ങുകയും ചെയ്തു. കേരളത്തിൻറെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള തീവ്ര കാലാവസ്ഥാ അനുഭവങ്ങൾ ഉണ്ടായി. വളരെ പെട്ടെന്ന് കേരളത്തിന്റെ തുടർച്ചയായി വരുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ സാമൂഹിക വികസ പ്രശ്നമായി മാറി.
പൊതുവിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങളാണ് നമ്മൾ കാണുന്നതെന്ന് പറയുമ്പോളും പ്രാദേശികമായ കാരണങ്ങൾ കൂടി ഇതിന്റെ ആഘാതത്തെ സ്വാധീനിക്കുണ്ട്. നമ്മുടെ മലനിരകളിലെ ഭൂവിനിയോഗം നദീതടങ്ങളുടെ പരിപാലനം തണ്ണീർ തടങ്ങളുടെയും കായലുകളുടെയും അശാസ്ത്രീയമായ ഉപയോഗം എന്നിവ പൊതുവിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനകാലത്തെ വികസനവും ജീവിതവും കുറച്ചു കൂടി ശാസ്ത്രീയമായി ആസൂത്രണം ചെയ്യേണ്ടതുണ്ട് എന്ന് തന്നെയാണ് പുതിയ സാഹചര്യങ്ങൾ നമ്മോടു പറയുന്നത്. പ്രാദേശീകമായി നമ്മുടെ ഭൂപ്രകൃതി ഇത്തരം പ്രതിഭാസങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആഘാതങ്ങൾ കുറയ്ക്കുന്ന നാശനഷ്ട്ടങ്ങൾ കുറയ്ക്കുന്ന ജീവിത രീതികൾ വികസിപ്പിക്കാൻ നമുക്കാവണം. ഇതിൽ ഏറ്റവും പ്രധാനം കേരളത്തിനു ഒരു ഭൂവിനിയോഗനയം ഉണ്ടാകുക എന്നതാണ്.കർഷകർ : മിനി (കൊല്ലം), ജോസഫ് (വയനാട്), അരവിന്ദൻ (കർഷകൻ പാലക്കാട്), മാർട്ടിൻ ആന്റണി കല്ലുപുരയ്ക്കൽ (കുട്ടനാട്)
ഗാനങ്ങൾ - രചന: എം.എം. സചീന്ദ്രൻ, കരിവള്ളൂർ മുരളി, ആലാപനം : ഗായത്രി, കോട്ടക്കൽ മുരളി
ലൂക്കയിൽ കേൾക്കാം https://luca.co.in/category/luca-podcast/

ആഗോളതാപനവും കാലാവസ്ഥാമാറ്റവും | Global Warming and Climate Change
ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നൊക്കെ നമ്മളിന്ന് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ്..യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഈ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ലോകം മുഴുവൻ ഒരുമിച്ചഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ അത് കാലാവസ്ഥാ വ്യതിയാനമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാമാറ്റവും - ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞ് (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു

കാലൻ കോഴി | Mottled Wood Owl
കുട്ടിക്കാലത്ത് നിങ്ങൾക്കു പ്രിയതരമായതും ഏറെ പരിചിതമായതുമായ ആ നാട്ടിൻപുറം ഓർമ്മയില്ലേ? നിറയെ നെൽപ്പാടങ്ങളും കുന്നിൻ പുറവും തരിശായി കിടക്കുന്ന പറമ്പുകളും വലിയ മരങ്ങളുമൊക്കെയായി കാട്ടുമുക്കെന്ന് നാഗരിക പരിഷ്കൃതി പേരു ചാർത്തിയ ഒരിടം? അത്തരമൊരു നാട്ടിൻ പുറത്തെ കുട്ടിക്കാലത്തേക്ക് ക്രിസ്തുമസ് വെക്കേഷൻ സമയത്ത് നമുക്കൊരു യാത്ര പോയാലോ? പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി