RADIO LUCA | റേഡിയോ ലൂക്ക
By Luca Magazine
ലൂക്ക ഓൺലൈനിൽ വായിക്കാൻ luca.co.in/ സന്ദർശിക്കുക

RADIO LUCA | റേഡിയോ ലൂക്കNov 05, 2023

അമ്മൂന്റെ സ്വന്തം ഡാർവിൻ 19 - മടങ്ങിവരവ്
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അമ്മൂന്റെ സ്വന്തം ഡാർവിൻ 19 - മടങ്ങിവരവ്
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷയുടെ നാഡീശാസ്ത്രം - ഒരാമുഖം
നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ ഇവയെല്ലാം തലച്ചോർ നിയന്ത്രിക്കുന്നത്. ദശലക്ഷക്കണക്കിന് നാഡീ കോശങ്ങളും(Neurons), അവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും (Glial cells), നമ്മുടെ തലച്ചോറിനകത്തുണ്ട്. ഭാഷയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമാണ് ! നമ്മുടെ തലച്ചോർ എങ്ങനെയാണ് ഭാഷയെ വിശകലനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
രചനയും അവതരണവും : നീതി റോസ്

അമ്മൂന്റെ സ്വന്തം ഡാർവിൻ 18 - പുതിയ കാഴ്ച്ചകൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അമ്മൂന്റെ സ്വന്തം ഡാർവിൻ 18 - പുതിയ കാഴ്ച്ചകൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 17 - ഗാലപ്പഗോസിന് വിട
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അമ്മൂന്റെ സ്വന്തം ഡാർവിൻ 17 - ഗാലപ്പഗോസിന് വിട...
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പക്ഷികൾക്കു വേണ്ടിയുള്ള ഒന്നാം ഭാഷണം - സാലിം അലി
താരാഗാന്ധി എഡിറ്റ് ചെയ്ത് എസ്. ശാന്തി എഡിറ്റു ചെയ്ത "കിളിമൊഴി" - പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ - സാലിം അലിയുടെ പുസ്തത്തിലെ ആബ്യ ഭാഷണം കേൾക്കാം. ആഭാലാൽ അവതരിപ്പിക്കുന്നു

അമ്മൂന്റെ സ്വന്തം ഡാർവിൻ 16- ഭയമില്ലാത്ത പക്ഷികൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അമ്മൂന്റെ സ്വന്തം ഡാർവിൻ 16 - ഭയമില്ലാത്ത പക്ഷികൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 15 - ഇങ്ങനെയും ഒരു സൂത്രക്കാരനോ !
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അമ്മൂന്റെ സ്വന്തം ഡാർവിൻ 15 - ഇങ്ങനെയും ഒരു സൂത്രക്കാരനോ !
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?
എന്തുകൊണ്ടായിരിക്കും മദ്ധ്യവയസ്സിലെത്തുമ്പോൾ സന്തോഷം കുറയുന്നത്? തീർച്ചയായും വളർന്നുവരുന്ന ജീവിതാവശ്യങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും ഒരു പങ്കുവഹിച്ചേക്കാം. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത സാമാന്യം നല്ല നിലയിൽ ജീവിക്കുന്നവർക്കുപോലും ഇത്തരത്തിൽ ഒരവസ്ഥയുണ്ടാകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എഴുതിയത് : ഡോ.വി.രാമൻകുട്ട്
അവതരണം : സുദീപ് ബൽറാം
https://luca.co.in/u-shaped-happiness/
ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 14 - കുരുവിക്കൂട്ടത്തിനൊപ്പം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 14 - കുരുവിക്കൂട്ടത്തിനൊപ്പം
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

mRNA വാക്സിനുകളുടെ പ്രസക്തി - ഡോ.ടി.എസ്. അനീഷ്
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA വാക്‌സിനുകളുടെ പ്രസക്തി ? ഡോ.ടി.എസ്. അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു...

അമ്മൂന്റെ സ്വന്തം ഡാർവിൻ 13 - അത്ഭുതങ്ങളുടെ കലവറ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 13 - അത്ഭുതങ്ങളുടെ കലവറ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ കാത്തലിൻ കരിക്കോയെക്കുറിച്ച് 2021 ൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. അവതരണം : ഡോ.വി.രാമൻകുട്ടി, അവതരണം : അനശ്വര
കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

വയസ്സാകുമ്പോൾ...
നല്ല ആരോഗ്യം, മാന്യതയോടെ കൂടിയുള്ള പെരുമാറ്റം, സാമ്പത്തിക സ്വാതന്ത്ര്യം, കരുതൽ, സ്നേഹം, വാത്സല്യം എന്നിവയുള്ള ജീവിതമാണ് മുതിർന്നവർ ആഗ്രഹിക്കുന്നത്. അവരുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് സമൂഹജീവി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.
ഡോ. ഡാലി ഡേവിസ് എഴുതുന്ന പംക്തി
അവതരണം : രാഹുൽ ടി.ഒ.
https://luca.co.in/metamorphosis-of-memory

അമ്മൂന്റെ സ്വന്തം ഡാർവിൻ 12 - ആമയുടെ മൂത്രം കുടിച്ചാലും...
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 12 - ആമയുടെ മൂത്രം കുടിച്ചാലും...
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?
ജനിച്ച് ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ മരിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങളല്ല, ഒരമ്മയുടെ നാലു മക്കൾ. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. പിന്നീട് അമ്മ അവരുടെ ഡയറിയിൽ എഴുതിവെച്ച ചില കാര്യങ്ങൾ വെച്ച് ഈ അമ്മ തന്നെയാവാം കുട്ടികളെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തുന്നു പോലീസ്. അമ്മയെ 50 കൊല്ലത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്നു. അമ്മ കരഞ്ഞു പറയുന്നു 'ഞാനല്ല എന്റെ കുട്ടികളെ കൊന്നത് എന്ന്. പിന്നീട് 20 കൊല്ലത്തെ ജയിൽ വാസത്തിനു ശേഷം അമ്മ കുട്ടികളെ കൊന്നതല്ല എന്നും കുഞ്ഞുങ്ങൾ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മരിച്ചതാണെന്നും മനസ്സിലാക്കി അമ്മയെ ജയിൽ മോചിതയാക്കുന്നു. അമ്മയെ രക്ഷിച്ച കഥയിലെ നായിക സയൻസ്.
ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber. അവതരണം ഗീതു എസ്. നായർ

നീരാളികൾ സ്വപ്നം കാണാറുണ്ടോ?
നീരാളികളുടെ ഉറക്കത്തിന്റെ പാറ്റേൺ മനുഷ്യരുടേതിന് സമാനമാണെന്നും ആ ഉറക്കത്തിൽ നീരാളികൾ സ്വപ്നം കാണാറുണ്ടാകാം എന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം.
അവതരണം : അളക എം.

അമ്മൂന്റെ സ്വന്തം ഡാർവിൻ 11 - ആമപ്പുറത്തൊരു സവാരി
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 11 - ആമപ്പുറത്തൊരു സവാരി
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തീരപ്പക്ഷികളുടെ തിരുമധുരം
ദീർഘദൂരദേശാടകരായ തീരപ്പക്ഷികളുടെ ഇരതേടൽ രീതികളെക്കുറിച്ചുള്ള പഠനമേഖലയെ പുതിയ തലങ്ങളിലേക്ക് നയിച്ച കണ്ടുപിടുത്തത്തെക്കുറിച്ച് കേൾക്കാം
ടി.ആർ. ആതിര, കെ ജിഷ്ണു, ഡോ.കെ.എം.ആരിഫ് എന്നിവർ എഴുതിയ ലേഖനം
അവതരണം : അവനിജ ജയകുമാർ

നിപയുടെ നാലാം വരവ്
കേരളത്തിൽ വീണ്ടും നിപ അണുബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

ആത്മഹത്യകൾ തടയാൻ
സെപ്തംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ , ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ, ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?, എന്തൊക്കെ ചെയ്യരുത് ? ഫാത്തിമ മുസ്ഫിന, ഡോ.സി.ചിഞ്ചു എന്നിവർ എഴുതിയ ലേഖനം
അവതരണം : നീതി റോസ്
https://luca.co.in/suicide-prevention-day-podcast/
വെബ്സ്റ്റോറി കാണാം
https://luca.co.in/web-stories/suicide-prevention-day/

അമ്മൂന്റെ സ്വന്തം ഡാർവിൻ 10 - ബീഗിളിലെ വിശേഷങ്ങൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 10 - ബീഗിളിലെ വിശേഷങ്ങൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പുതുമ തേടുന്ന അധ്യാപകർക്കൊരു പുസ്തക വെളിച്ചം
ക്ലാസ് മുറികളിൽ കുട്ടികൾക്കിണങ്ങിയ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അധ്യാപകർക്കും വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ചുള്ള ആവേശകരമായ സ്വപ്നങ്ങൾ കാണുന്നവർക്കുമുള്ള പുസ്തകമാണ് ദിവാസ്വപ്നം. സ്വന്തമായി നൂതന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപകർക്ക് സംഭവിക്കാനിടയുള്ള ആത്മവിശ്വാസക്കുറവിനുള്ള മരുന്നുകൂടിയാണ് ഈ പുസ്തകം.
എഴുതിയത് : രാജേഷ് എസ്. വള്ളിക്കോട്
അവതരണം : സുനന്ദകുമാരി കെ.

തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും
വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ 'തുറന്ന ക്ലാസ്മുറി' എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും. എഴുതിയത് : ഡോ.ടി.പി.കലാധരൻ, അവതരണം : താഹ കൊല്ലേത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 9 - ഗാലപ്പഗോസ് ദ്വീപിൽ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 9 - ഗാലപ്പഗോസ് ദ്വീപിൽ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേര കൗതുകം - ലോക കേര ദിനം
സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി

അമ്മൂന്റെ സ്വന്തം ഡാർവിൻ 8 - യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 8 - യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പപ്പടവും പായസവും കൂടെ സയന്‍സും
പപ്പടത്തിൽ വലിയ കുമിളകളുണ്ടാകുന്നത് എങ്ങനെ ? പപ്പടം പായസത്തിൽ പെട്ടെന്ന് പൊടിച്ചു ചേർക്കാൻ പറ്റുന്നത് എന്ത്കൊണ്ട് ?
രാജിവ് പാട്ടത്തിൽ എഴുതിയ കുറിപ്പ്. അവതരണം : രശ്മി രാമചന്ദ്രൻ

ബോധത്തിന്റെ ശാസ്ത്രം -ഡോ. കെ. രാജശേഖരൻ നായർ
എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ ശാസ്ത്രസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രഗത്ഭനായ ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ.കെ.രാജശേഖരൻ നായർ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

ചന്ദ്രയാൻ 3 - നിർണ്ണായകമായ 15 മിനിറ്റുകൾ
ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47നാണ് ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലുള്ള ചന്ദ്രയാൻ 3 പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. പതിനഞ്ച് മിനുട്ടിനുള്ളിൽ എങ്ങനെയാണീ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതെന്ന് നോക്കാം. എട്ട് ഘട്ടമായാണ് ഇത് സംഭവിക്കുന്നത്.
എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ
1. ചന്ദ്രയാൻ 3- 15 മിനിറ്റും 8 ഘട്ടങ്ങളും
https://luca.co.in/chandrayaan-3-15-minutes-of-terror/

അമ്മൂന്റെ സ്വന്തം ഡാർവിൻ 7 - ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 6 - ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഒൻപതാം കൊതുക്
ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി…

ചായക്കട വർത്തമാനം - ശാസ്ത്രം ചരിത്രത്തിൽ
കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' ( Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച.
രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം : സി.നാരായണന്‍ കുട്ടി ആലാപനം : എടപ്പാള്‍ വിശ്വനാഥനും സംഘവും ശബ്ദം നല്‍കിയവര്‍ : ജ്യോത്സന, വിജയ്, ശ്രീരാഗ്, സനൂപ്, മോഹനന്‍ ഏകോപനം : ആതിര

പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാംഭാഗം - പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? - കേൾക്കാം.
കടപ്പാട് : ബിജുമോഹൻ , ആഭാലാൽ

അമ്മൂന്റെ സ്വന്തം ഡാർവിൻ 6 - യാത്രയ്ക്കൊരുങ്ങുമ്പോൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 6 - യാത്രയ്ക്കൊരുങ്ങുമ്പോൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 5 - ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 5 - ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സഡാക്കൊയും ആയിരം കടലാസു പക്ഷികളും
സഡാക്കൊയും ആയിരം കടലാസു പക്ഷികളും | രചന: എലനോർ കോയർ
മലയാളപരിഭാഷ – ജയ് സോമനാഥൻ കടപ്പാട്: ഭാരത് ഗ്യാൻ വിഗ്യാൻ സമിതി
അവതരണം : ദ്വിതീയ പാതിരമണ്ണ
കഥ വായിക്കാം https://luca.co.in/sadako-and-the-t…by-eleanor-coerr/

ശാസ്ത്രം കെട്ടുകഥയല്ല
സ്ക്രിപ്റ്റ് : പ്രൊഫ.കെ.പാപ്പൂട്ടി
അവതരണം : എസ് ഗോപാലകൃഷ്ണൻ
ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല.
പ്ലാസ്റ്റിക് സർജറിക്കുള്ള തെളിവല്ല ഗണപതി.
https://luca.co.in/ganapathi/
വിമാനമുണ്ടാക്കിയ മുനിയെ തട്ടിക്കൊണ്ടു പോയത് ആരാണ് ?
https://luca.co.in/aircraft-sage-where/
ശാസ്ത്രം കെട്ടുകഥയല്ല - ലഘുലേഖ
https://wiki.kssp.in/r/24e
ശാസ്ത്രവും ശാസ്ത്രബോധവും - 60 ലേഖനങ്ങൾ
https://luca.co.in/wp-content/uploads/2021/08/scientific-temper-LUCA.pdf
ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് - കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം.
ആമുഖം : ആഭാലാൽ
കടപ്പാട് : ബിജുമോഹൻ

മനസ്സ് വായിക്കാൻ കഴിയുമോ ?
തലച്ചോർ സ്കാൻ ചെയ്യുന്ന ഒരു മെഷീനും നിർമിതബുദ്ധിയും (എ.ഐ.) ഉപയോഗിച്ച് മനസ്സുവായിക്കാൻ കഴിയുന്ന ഒരു സങ്കേതം നിർമിച്ചിരിക്കുകയാണിപ്പോൾ അമേരിക്കയിലെ റ്റെക്സാസ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber
അവതരണം : ഡോ. ദീപാ ചന്ദ്രൻ
ലേഖനം വായിക്കാം https://luca.co.in/mind-reader-fmra/

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ
പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുവേണ്ടി NASA യുടെ നേതൃത്വത്തിൽ യൂറോപ്യൻ സ്പെയിസ് ഏജൻസി (ESA), കാനഡിയൻ സ്പെയിസ് ഏജൻസി (CSA) എന്നിവരുടെ പങ്കാളിത്തത്തിൽ നടക്കുന്ന ഒരു പദ്ധതിയാണ് ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ്. അമേരിക്കയിലെ മേരിലാൻഡിലെ ഗോദാർദ് സ്പെയിസ് ഫ്ലൈറ്റ് സെന്ററിൽ 1000 കോടി ഡോളർ ചെലവുള്ള ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിന് നേതൃത്വം നൽകിയത് ഡോ. ജെയിൻ റിഗ്ബി (Dr. Jane Rigby) എന്ന ശാസ്ത്രജ്ഞയാണ്.
എഴുതിയത് : സംഗീത ചേനംപുല്ലി
അവതരണം : ഐശ്വര്യ

മറുക് ഉണ്ടാകുന്നത് എങ്ങനെയാണ് ?

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്
ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറിമുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു..
എഴുതിയത് : ഡോ.ജയകൃഷ്ണൻ ജനാർദ്ദനൻ
അവതരണം : ഡോ.ശ്രീജ

ആനി ജംപ് കാനൺ : പെണ്ണായതുകൊണ്ടുമാത്രം
ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ രാജ്ഞി", "ആകാശത്തിന്റെ സെൻസസ് എടുത്തവൾ' (Census taker of the skies) എന്നൊക്കെ അറിയപ്പെടുന്ന വ്യക്തിയാണ് ആനി ജംപ് കാനൺ (Annie Jump Cannon- 1863-1941). അവരുടെ ജീവിതം പക്ഷേ ഒരു രാജ്ഞിയുടേതൊന്നുമായിരുന്നില്ല. പെണ്ണായതുകൊണ്ട് മാത്രം അവഗണിക്കപ്പെട്ട പ്രതിഭകളെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്ന ലേഖന പരമ്പര. അവതരണം : അനിത ഐ

ചന്ദ്രന്റെ മണം
ചന്ദ്രനും മണമുണ്ട്. ചന്ദ്രനിൽ പോയ ഒരോ സഞ്ചാരിയും അത് അനുഭവിച്ചീട്ടുണ്ട്.
എഴുതിയത് : ഡോ.ഡാലി ഡേവിസ്
അവതരണം : ദീപ്തി ഇ.പി
-------
Credits : Thankathazhika (Film : Pearlview) , Singer: K.J.Yesudas, Lyrics: Vayalar Ramavarma, Music: Devarajan

അമ്മൂന്റെ സ്വന്തം ഡാർവിൻ 4 - വണ്ടിനെ പിടിച്ചേ...
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം-
അധ്യായം 3 - വണ്ടിനെ പിടിച്ചേ..
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തക്കാളി പഴമാണോ ?, പച്ചക്കറിയാണോ ?
ഇന്ന് വിലയുടെ പേരിലാണ് ശ്രദ്ധ നേടുന്നതെങ്കിൽ പണ്ടുകാലത്ത് ഇവ എന്താണ് എന്നതിലായിരുന്നു തർക്കം. എന്താണ് തക്കാളി? പഴമാണോ പച്ചക്കറി ആണോ?
എഴുതിയത് : സുലക്ഷണ ഗോപിനാഥൻ, അവതരണം : ആഭാലാൽ
ലേഖനം വായിക്കാം https://luca.co.in/a-tomato-story/

21 ഗ്രാം ആത്മാവിന്റെ ഭാരമോ ?
ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്ന് 21 ഗ്രാം തൂക്കം കുറയും എന്ന് ഈ അടുത്ത് ഇറങ്ങിയ 21 ഗ്രാംഎന്ന സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഈ നിഗമനത്തിന്റെ ശാസ്ത്രീയത ഒന്ന് പരിശോധിക്കാം.
എഴുതിയത് : പ്രൊഫ.എ.സുകേഷ്
അവതരണം : നിതിൻ ലാലച്ചൻ
കുറിപ്പ് വായിക്കാം : https://luca.co.in/21-grams/

വായിക്കാനറിയാത്ത പുസ്തകപ്പുഴു
പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി തുറന്നു നോക്കുമ്പോൾ എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല.
എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : അളക എം.

ശരിക്കും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ?
ശരിക്കും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ? ആദ്യ ചാന്ദ്രയാത്രയുടെ വിശദാംശങ്ങൾ.. ചാന്ദ്രയാത്ര തട്ടിപ്പാണെന്നതിന്ന് പറയുന്നവർക്കുള്ള മറുപടികൾ.. ചാന്ദ്രയാത്ര കെട്ടുകഥയല്ല എന്നതിന്റെ തെളിവുകൾ.. ..
ലേഖനം എഴുതിയത്: ശരത് പ്രഭാവ് അവതരണം: താഹ കൊല്ലേത്ത്